Sunday, 31 May 2015

കലണ്ടര്‍

വെളുത്ത താളിൻ പുറത്ത് കള്ളി-
കൂട്ടിലെയക്കങ്ങൾ
കൊല്ലത്തിൻ്റെ കണക്കുംകാട്ടി-
ചുമരിൽ തൂങ്ങുന്നു...
ദിനങ്ങൾവെക്കം വെക്കം നമ്മെ-വിളിച്ചുണർത്തുന്നു
നാളെ നാളെ എന്നൊരു സ്വപ്നം-
ചിരിച്ചു നിൽക്കുന്നു
നിരന്തരം നാം ഏടുകൾ നോക്കി-കുറിച്ച് വെക്കുന്നു..
ചരിത്രബുക്കിൽ കയറിയ നാളുകൾ
മനസ്സിലെത്തുന്നു
മധുരിതമാകും ദിനങ്ങൾ നമ്മിൽ 
മോഹമുണർത്തുന്നു...
ദുരന്ത പൂരിത ദിനങ്ങൾ നമ്മെ-
ദുഃഖിതരാക്കുന്നു''
മൃതിദിനമേതെന്നറിയാതെ നാം
നാടകമാടുന്നു ജീവിത നാടകമാടുന്നു...

Thursday, 21 May 2015

നഖങ്ങള്‍

അവ കാട്ട് നായ്ക്കളെപ്പോലെയാണ്
വല്ലാത്ത വിശപ്പാണവൈക്ക്
ക്രൂര നോട്ടവുമായി
ഏതു നിമിഷവും
ചാടി വീഴാന്‍നഖങ്ങള്‍ കൂര്‍പ്പിച്ചു
ചോര പുരണ്ട  നീളന്‍  നാവു നീട്ടി-അവ നമ്മുടെ അരികിലുണ്ട്
ചിലപ്പോള്‍
കൂട്ടമായിട്ടാണ് വരിക.
വളഞ്ഞു പിടിക്കാന്‍ പ്രത്യേക
കഴിവാണ്
ഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
കടിച്ചു കുടയും
പെരുവഴികളില്‍
കാര്യാലയങ്ങളില്‍
ഓടുന്ന ബസ്സില്‍
തീവണ്ടി മുറികളില്‍
നിസ്സഹായതയുടെ നിലവിളികളുയരുന്ന
അഭയസ്ഥാനങ്ങളില്‍ പോലും
അവ കാത്തു നില്‍പ്പുണ്ട്
ക്രൂര നോട്ടവുമായി
നഖങ്ങള്‍ കൂര്‍പ്പിച്ചു......

Saturday, 16 May 2015

മോഹം

മാമാരക്കൊമ്ബിന്മേല്‍ ഊയലാടും-കുഞ്ഞി-
ക്കാറ്റായി മാറുവാന്‍ മോഹം
മാനത്തിന്‍ മുറ്റത്തെ
നക്ഷത്രക്കുഞ്ഞിന്റെ
ചങ്ങാതി ആകുവാന്‍മോഹം
മാമലതന്‍മേലുരുമ്മിക്കളിക്കുന്ന
മഞ്ഞായി ത്തീരുവാന്‍ മോഹം
മഞ്ജീര ശിന്ജിതം
പാടും പുഴയിലെ
കുഞ്ഞോളമാകുവാന്‍ മോഹം
സാഗരതീരത്ത് പൂമാല തീര്‍ക്കുന്ന- 
വന്‍തിരയാകുവാന്‍ മോഹം
കര്‍ക്കിടകത്തിന്റെ രോഷമായ് മാറുന്ന-
പേമാരിയാകുവാന്‍ മോഹം
വീണയില്‍ നിന്നുദ്ഗമിക്കുന്ന നൂതന-
സന്ഗീതമാകുവാന്‍ മോഹം...
സുന്ദരി തന്നുടെ ചുണ്ടിലായ് തന്ജുന്ന-
പുഞ്ചിരിആകുവാന്‍ മോഹം...
മോഹന സങ്ങല്പ്പ വഞ്ചി നയിക്കുന്ന-
പന്ഗായമാകുവാന്‍ മോഹം-
മോഹിക്കുവാനായി മാത്രമറിയുന്ന
മോഹിനിയാകുവാന്‍ മോഹം...[published in deshabhimaani azchappathippu]











Thursday, 14 May 2015

മഴയും മഴവില്ലും

ഭാര്യയെ ഞാന്‍ മഴയെന്നു  വിളിച്ചു
കാമുകിയെ മഴവില്ലെന്നും..
മഴഎന്നും പെയ്തു കൊണ്ടിരുന്നു
മഴവില്ല്
തന്നത്
വര്ണങ്ങളുടെ
ഉത്സവക്കാഴ്ച