Sunday, 31 May 2015

കലണ്ടര്‍

വെളുത്ത താളിൻ പുറത്ത് കള്ളി-
കൂട്ടിലെയക്കങ്ങൾ
കൊല്ലത്തിൻ്റെ കണക്കുംകാട്ടി-
ചുമരിൽ തൂങ്ങുന്നു...
ദിനങ്ങൾവെക്കം വെക്കം നമ്മെ-വിളിച്ചുണർത്തുന്നു
നാളെ നാളെ എന്നൊരു സ്വപ്നം-
ചിരിച്ചു നിൽക്കുന്നു
നിരന്തരം നാം ഏടുകൾ നോക്കി-കുറിച്ച് വെക്കുന്നു..
ചരിത്രബുക്കിൽ കയറിയ നാളുകൾ
മനസ്സിലെത്തുന്നു
മധുരിതമാകും ദിനങ്ങൾ നമ്മിൽ 
മോഹമുണർത്തുന്നു...
ദുരന്ത പൂരിത ദിനങ്ങൾ നമ്മെ-
ദുഃഖിതരാക്കുന്നു''
മൃതിദിനമേതെന്നറിയാതെ നാം
നാടകമാടുന്നു ജീവിത നാടകമാടുന്നു...

2 comments:

  1. ദിനങ്ങള്‍ വെക്കം വെക്കം നമ്മെ-വിളിച്ചുണര്‍ത്തുന്നു,
    നാളെ നാളെ എന്നൊരു സ്വപ്നം-
    ചിരിച്ചു നില്‍ക്കുന്നു
    നേരു പറയുന്ന വാക്ചിത്രം സമ്മനിച്ച എഴുതിയത്തിന് ആശംസകൾ......

    ReplyDelete
  2. ഓരോ വാക്കും വിലമതിക്കുന്നു... അത്പുതിയ എഴുത്തിനു വിത്തു പാകുന്നു...നന്ദി വിനോദ് നന്ദി

    ReplyDelete