Saturday, 16 May 2015

മോഹം

മാമാരക്കൊമ്ബിന്മേല്‍ ഊയലാടും-കുഞ്ഞി-
ക്കാറ്റായി മാറുവാന്‍ മോഹം
മാനത്തിന്‍ മുറ്റത്തെ
നക്ഷത്രക്കുഞ്ഞിന്റെ
ചങ്ങാതി ആകുവാന്‍മോഹം
മാമലതന്‍മേലുരുമ്മിക്കളിക്കുന്ന
മഞ്ഞായി ത്തീരുവാന്‍ മോഹം
മഞ്ജീര ശിന്ജിതം
പാടും പുഴയിലെ
കുഞ്ഞോളമാകുവാന്‍ മോഹം
സാഗരതീരത്ത് പൂമാല തീര്‍ക്കുന്ന- 
വന്‍തിരയാകുവാന്‍ മോഹം
കര്‍ക്കിടകത്തിന്റെ രോഷമായ് മാറുന്ന-
പേമാരിയാകുവാന്‍ മോഹം
വീണയില്‍ നിന്നുദ്ഗമിക്കുന്ന നൂതന-
സന്ഗീതമാകുവാന്‍ മോഹം...
സുന്ദരി തന്നുടെ ചുണ്ടിലായ് തന്ജുന്ന-
പുഞ്ചിരിആകുവാന്‍ മോഹം...
മോഹന സങ്ങല്പ്പ വഞ്ചി നയിക്കുന്ന-
പന്ഗായമാകുവാന്‍ മോഹം-
മോഹിക്കുവാനായി മാത്രമറിയുന്ന
മോഹിനിയാകുവാന്‍ മോഹം...[published in deshabhimaani azchappathippu]











5 comments:

  1. വെറുതെ മോഹിക്കുന്നു അല്ലേ

    ReplyDelete
  2. മധുര മനോഹര മോഹങ്ങളൊക്കെയും മോഹിക്കുവാനായി മോഹം.....
    മോഹം മനോഹരം.......
    പല ലിങ്ക് വഴി ഇങ്ങെത്തി......ഇനിയിപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥിതിക്ക് കൂടെയങ്ങ് കൂടാം.....
    ആശംസകൾ.......
    സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം.... വരിക

    ReplyDelete
  3. വിനോദ്നല്ല വാക്കുകള്‍ എന്നും ആവേശം പകരും...

    ReplyDelete