Thursday, 21 May 2015

നഖങ്ങള്‍

അവ കാട്ട് നായ്ക്കളെപ്പോലെയാണ്
വല്ലാത്ത വിശപ്പാണവൈക്ക്
ക്രൂര നോട്ടവുമായി
ഏതു നിമിഷവും
ചാടി വീഴാന്‍നഖങ്ങള്‍ കൂര്‍പ്പിച്ചു
ചോര പുരണ്ട  നീളന്‍  നാവു നീട്ടി-അവ നമ്മുടെ അരികിലുണ്ട്
ചിലപ്പോള്‍
കൂട്ടമായിട്ടാണ് വരിക.
വളഞ്ഞു പിടിക്കാന്‍ പ്രത്യേക
കഴിവാണ്
ഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
കടിച്ചു കുടയും
പെരുവഴികളില്‍
കാര്യാലയങ്ങളില്‍
ഓടുന്ന ബസ്സില്‍
തീവണ്ടി മുറികളില്‍
നിസ്സഹായതയുടെ നിലവിളികളുയരുന്ന
അഭയസ്ഥാനങ്ങളില്‍ പോലും
അവ കാത്തു നില്‍പ്പുണ്ട്
ക്രൂര നോട്ടവുമായി
നഖങ്ങള്‍ കൂര്‍പ്പിച്ചു......

8 comments:

  1. അതെ എല്ലായിടങ്ങളിലും ഇക്കൂട്ടർ ഉണ്ട് കടിച്ചു കീറാൻ. കൂർത്ത നഖങ്ങളും, ക്രൂര നോട്ടവുമായി. അർത്ഥവത്തായ വരികൾ.

    ReplyDelete
  2. തീര്‍ച്ചയായും കാത്തിരിപ്പുണ്ട്...... നിലവിളികള്‍ കേള്‍ക്കാത്ത ജനക്കുട്ടത്തിനിടയില്‍ ...... കൊത്തിപ്പറിക്കുമ്പോഴും കണ്ണീരില്ലാതെ കരയുന്ന നിസംഗതകള്‍...... നല്ല മൂര്‍ച്ചയുള്ള വരികള്‍......ആശംസകൾ

    ReplyDelete
  3. ഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
    കടിച്ചു കുടയും
    പെരുവഴികളില്‍
    കാര്യാലയങ്ങളില്‍
    ഓടുന്ന ബസ്സില്‍
    തീവണ്ടി മുറികളില്‍
    നിസ്സഹായതയുടെ നിലവിളികളുയരുന്ന
    അഭയസ്ഥാനങ്ങളില്‍ പോലും
    അവ കാത്തു നില്‍പ്പുണ്ട്
    ക്രൂര നോട്ടവുമായി
    നഖങ്ങള്‍ കൂര്‍പ്പിച്ചു......

    ReplyDelete